ആലപ്പുഴ: കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര കണ്ടിയൂരിലാണ് ദാരുണ സംഭവം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണൻ-35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന്ആണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്. സഹോദരൻ ശിവനൊപ്പമായിരുന്നു താമസം.