കൊൽക്കത്ത: മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി വംശജനായ പൊലീസ് സബ് ഇൻസ്‌പെക്ടർ വെടിയേറ്റു മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. വിദൂരസ്ഥലത്തിരുന്നു ടെലിസ്‌കോപ് വഴി ലക്ഷ്യം നിർണയിച്ചു വെടിയുതിർക്കാവുന്ന തോക്കുകൊണ്ടുള്ള വെടിയേറ്റാണ് സബ് ഇൻസ്‌പെക്ടർ ഓങ്മാങ് ഹോകിപ് കൊല്ലപ്പെട്ടതെന്നും നിരോധിത ഭീകരസംഘടനകളാണു കൊലയ്ക്കു പിന്നിലെന്നും കുക്കി സംഘടനകൾ ആരോപിച്ചു.

ചുരാചന്ദ്പുരിലെ ചിങ്‌ഫൈയിൽ ഡ്യൂട്ടിക്കിടെയാണ് സബ് ഇൻസ്‌പെക്ടർക്ക് വെടിയേൽക്കുന്നത്. ആക്രമണം ചെറുക്കുന്നതിനായി ഇവിടെ കുക്കികൾ സ്ഥാപിച്ചിട്ടുള്ള ബങ്കറിൽ നിൽക്കുമ്പോഴാണ് വെടിയേൽക്കുന്നത്.