തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ റെയ്ഡ്. രാവിലെ 10 മണിയോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ടോൾ പ്ലാസയിലെത്തിയത്. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നത്.

പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നത്. 2016 മുതലുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടും പരസ്യ ഇടപാടുകളിലും ക്രമക്കേടുകൾ നടന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. റെയ്ഡിനെക്കുറിച്ച് ടോൾ പ്ലാസ അധികൃതരോ ദേശീയ പാത അഥോറിറ്റിയോ പ്രതികരിച്ചിട്ടില്ല. ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകൾ നടന്നുവെന്നാണ് പരാതി ഉയർന്നിരുന്നത്. ഇതിൽ സിബിഐ കേസും രജിസ്റ്റർ ചെയ്തിരുന്നു.