പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ചയാൾ അറസ്റ്റിൽ. തുമ്പമൺ സ്വദേശി രാജേഷാണ് പിടിയിലായത്. ചെന്നീർക്കരയിൽ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുട്ടികളുമായി പുറപ്പെട്ട ബസിലെ ഡ്രൈവർ മദ്യപിച്ചതായുള്ള സംശയം രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇലവുതിട്ട പൊലീസ് വാഹനം തടഞ്ഞു. ആൽക്കോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇതോടെ അയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഓടിച്ച ബസിൽ 26 കുട്ടികളാണ് ഉണ്ടായിരുന്നത്.