കൊച്ചി: പെരുമ്പാവൂർ കൂവപ്പടിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. എസ്‌കെഎം കമ്പനിയിലാണ് രാവിലെ ആറോടെ തീപടർന്നത്. അഗ്‌നിശമനയുടെ ആറു യൂണിറ്റുകൾ ഒരു മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവസമയം ഫാക്ടറിയിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. നാലു ദിവസം മുമ്പ് പെരുമ്പാവൂരിലെ മറ്റൊരു പ്ലൈവുഡ് ഫാക്ടറിയിലും തീപിടിത്തമുണ്ടായിരുന്നു.