ചങ്ങരംകുളം: സംസ്ഥാന പാതയിൽ പന്താവൂരിൽ കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും സ്‌കൂൾ ബസിലും ഇടിച്ചു മറിഞ്ഞ് 2 പേർക്കു പരുക്കേറ്റു. കുമരനല്ലൂർ സ്വദേശി വാകയിൽ വീട്ടിൽ ജുസ്സുറാൻ (25) ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ജുസ്സുറാൻ, വഴിയരികിൽ നിന്നിരുന്ന കാളാച്ചാൽ സ്വദേശി മുണ്ടൻകാട്ടിൽ റഫീഖ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.