ചെന്നൈ: തമിഴ്‌നാട് ചെങ്കൽപ്പെട്ടിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.20 പേർക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കനത്ത മഴയിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കരുതുന്നത്.

ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 40 യാത്രക്കാരുണ്ടായിരുന്നു. ഇതോടെ, ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റവരെ ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ?ഗുരുതരമല്ലെന്നാണ് വിവരം.