കാസർകോഡ്: കാസർകോഡ് ജില്ല രൂപീകരിച്ചു 39 വർഷം പിന്നിടുമ്പോഴും ആരോഗ്യ മേഖല പിന്നോക്കം നിൽക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ട് എയിംസ് കാസർകോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം. കാഞ്ഞങ്ങാട് ടൗണിൽ 39 കറുപ്പ് വസ്ത്ര ധാരികളായ വോളന്റിയർമാർ പ്ലക്കാർഡുകളുമായി പിന്നോട്ട് നടന്ന് മനുഷ്യാവകാശ ലംഘന പ്രതിഷേധം നടത്തി.

ശ്രീനാഥ് ശശി, അഹമ്മദ് കിർമാണി, നാസർ ചെർക്കളം,പ്രീത സുധീഷ്, ഉമ്മുഹലീമ, സുമിത നിലേശ്വരം എന്നിവർ നേതൃത്വം നൽകി. ഇവിടെ ജനാധിപത്യമല്ല ഞാനാധിപത്യമാണ് നടക്കുന്നതെന്ന് തുടർന്ന് നടന്ന പൊതു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു.

യോഗത്തിൽ എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേശ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.യൂസഫ് ഹാജി, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സാലിം ബേക്കൽ, സാമൂഹ്യ പ്രവർത്തകരായ സൂര്യനാരായണ ഭട്ട്, അഡ്വ.അൻവർ.ടീ. ഇ, മുഹമ്മദ് ഇച്ചിലിങ്കാൽ, അശോക്കുമാർ. ബി, സരോജിനി.പി.പി, ഹക്കീം ബേക്കൽ, ആന്റണി കൊളിച്ചാൽ, ശശികുമാർ, ഫൈസൽ ചേരക്കാടത്ത്, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു