ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു മലയാളിയായ യാത്രക്കാരൻ വെന്തുമരിച്ചു. വയനാട് മേപ്പാടി സ്വദേശി അനിൽകുമാർ (48) ആണു മരിച്ചത്. നെലമംഗലയിലാണ് സംഭവം. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.

സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ കാർ ഓടിച്ച അനിൽകുമാറിന് പുറത്തു കടക്കാനായില്ല. ജാലഹള്ളിക്കു സമീപം ഷെട്ടിഹള്ളി നന്ദന നഗർ മൂന്നാം ക്രോസിലാണ് അനിൽ കുമാറും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: രതി. മക്കൾ: അരുൺ കൃഷ്ണ, അജയ് കൃഷ്ണ.