തൃശൂർ: കൊരട്ടിയിൽ 200 ഓളം കോഴികളെ കടിച്ച് കൊന്ന് തെരുവ് നായകൾ. കോനൂർ സ്വദേശി പൗലോസിന്റെ ഫാമിലാണ് തെരുവ് നായകൾ ആക്രമണം നടത്തിയത്. രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാനായി ഫാമിൽ എത്തിയപ്പോഴായിരുന്നു ഫാം ഉടമ സംഭവം കണ്ടത്. 200 ഓളം വരുന്ന കോഴികൾ കൂട്ടത്തോടെ ചത്തു കിടക്കുന്നതായിയാണ് കണ്ടെത്തിയത്. തെരുവ് നായകൾ വന്ന് പോയതിന്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു.