തിരുവനന്തപുരം: എം ടി. വാസുദേവൻ നായരെ അഭിനന്ദിക്കാൻ തോന്നുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇ.പി. ജയരാജനും കൂട്ടരും മുഖ്യമന്ത്രിയെ ട്രോളുകയാണ്. എം ടി മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിയാണ് കാര്യങ്ങൾ പറഞ്ഞത്. പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല. എം ടി പറഞ്ഞതുകൊണ്ട് ഫലം ഉണ്ടാവും എന്ന് തോന്നുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ റോഡ് ഷോ ജനങ്ങളിൽ പ്രതീക്ഷ വളർത്തുന്നുണ്ടെന്ന് പറഞ്ഞ മുരളീധരൻ മോദിയുടെ അടുത്ത കേരള സന്ദർശനം ഗംഭീരമാകുമെന്നും കൂട്ടിച്ചേർത്തു. കൈവെട്ട് കേസിലെ പ്രതി അറസ്റ്റിലായ സംഭവത്തിൽ സവാദ് ഒളിച്ചിരുന്നത് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലാണെന്നും കേരളം ഭീകരവാദികളുടെ താവളമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.