വയനാട്: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. സുൽത്താൻ ബത്തേരി ചേകാടിയിൽ ആണ് സംഭവം. മുള്ളൻകൊല്ലി മുൻ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കൽ ഷെൽജൻ (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവർക്കാണ് പരിക്കേറ്റത്.

വനഗ്രാമമായ ചേകാടിയിലേക്ക് കാറിൽ പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഷെൽജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിന് കേടുപാടുകളുണ്ട്. ഇവിടെ കഴിഞ്ഞ ദിവസം ബൈക്ക് യാത്രികർക്ക് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.