തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടത്തിലെത്തിയ പുലി ഒരു പശുവിനെ കൊന്നു. പത്താം ഡിവിഷനിലെ സാമിന്റെ പശുവിനെയാണ് കൊന്നത്. കഴിഞ്ഞദിവസം ഒമ്പതാം ബ്ലോക്കിലും പുലി പശുവിനെ ആക്രമിച്ചിരുന്നു.