മാരാമൺ: പ്രതികൂല സാഹചര്യങ്ങളെയും പ്രതിസന്ധികളെയും ധീരതയോടെ നേരിട്ട അബിഗേൽ സാറയും സഹോദരൻ ജോനാഥനും സമൂഹത്തിനും പുതു തലമുറയ്ക്കും മാതൃകയാണെന്ന് മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാരാമൺ കൺവൻഷൻ ആഗോള ഫേസ്‌ബുക്ക് കൂട്ടായ്മയുടെ 12മത് ഒത്തു ചേരൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർത്തോമ്മാ മെത്രാപ്പൊലീത്ത.

കൺവീനർ സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭാ ആൽമായ ട്രസ്റ്റി അൽസൽ സക്കറിയ കോമാട്ട്, അയിരൂർ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായർ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ഭദ്രാസന ട്രഷറാർ അനീഷ് കുന്നപ്പുഴ, ബിനു വി ഈപ്പൻ, തോമസ് കോശി, അഭിജിത്ത് പാറയിൽ, ടിജു എം ജോർജ്, മെമ്പിൻ പുളിമൂട്ടിൽ, ബിനോജ് ചിറയ്ക്കൽ, ഇവാഞ്ജിലിസ്റ്റ് റോയി തോമസ് എന്നിവർ പ്രസംഗിച്ചു. സാമൂഹിക സാംസ്‌കാരിക മേഖലയിൽ സുത്വർഹമായ സേവനം നടത്തിയ മാർത്തോമ്മാ സഭാ ആൽമായ ട്രസ്റ്റി അൽസൽ സക്കറിയ കോമാട്ട്, ഭദ്രാസന ട്രഷറാർ അനീഷ് കുന്നപ്പുഴ, മോട്ടി ചെറിയാൻ, പ്രവാസികളായ തോമസ് ചാക്കോ, ബോബി ജേക്കബ്, ഷിക്കാഗോയിൽ നിന്നുള്ള കൺവൻഷൻ ഗായകൻ ലിബോയ് വിത്സൺ, അൻപത് വർഷം കൺവൻഷനിൽ വാദ്യഉപകരണം കൈകാര്യം ചെയ്ത അമ്പോറ്റി മാരാമൺ എന്നിവരെ ആദരിച്ചു.

പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും ധീരതയോടെ നേരിട്ട അബിഗേൽ സാറയ്ക്കും സഹോദരൻ ജോനാഥനും ധീരതയ്ക്കുള്ള അവാർഡ് നൽകി. എഴുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ മാരാമൺ കൺവൻഷൻ ആഗോള ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും ധീരതയോടെ നേരിട്ട അബിഗേൽ സാറയ്ക്കും സഹോദരൻ ജോനാഥനും ഒപ്പം വട്ടേപ്പം മുറിച്ച് ജന്മദിനം മാർത്തോമ്മാ മെത്രാപ്പൊലീത്ത ആഘോഷിച്ചു. പന്ത്രണ്ട് വർഷം മുൻപ് പത്മഭൂഷൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത തിരുമേനിയുടെ ആശിർവാദത്തോടെ ആരംഭിച്ചതാണ് മാരാമൺ കൺവെൻഷൻ ഫേസ്‌ബുക്ക് കൂട്ടായ്മ. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓഖി ദുരന്തം, കവളപ്പാറ ദുരന്തം, മഹാ പ്രളയ സമയത്തും ഈ കൂട്ടായ്മയുടെ സഹായ ഹസ്തം ദുരന്തമുഖത്ത് എത്തിച്ചിരുന്നു. കോവിഡ് കാലത്ത് പത്ത് പെൺകുട്ടികളുടെ പഠന ചെലവ് കൂട്ടായ്മയിലെ ആളുകൾ ഏറ്റെടുത്തിരുന്നു.