കോവളം: ലൈറ്റ് ഹൗസ് ബീച്ചിലെ കടലിൽ ബുധനാഴ്ചയുണ്ടായ ശക്തമായ തിരയിൽ അകപ്പെട്ട വിദേശ വനിതയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. റഷ്യൻ സ്വദേശിനിയെയാണ് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.

ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. റഷ്യൻ സ്വദേശിനി സെസ്രെത്ലനയാണ് കുളിക്കുന്നതിനിടയിൽ മുങ്ങിതാഴ്ന്നത്. സംഭവം കണ്ട ലൈഫ് ഗാർഡ് സൂപ്പർ വൈസർ സുന്ദരേശൻ ലൈഫ് ഗാർഡുുകളായ വിർജിൻ, ജെബി, സന്തോഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.