കോഴിക്കോട്: വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശിയായ അബ്ദുൽ നാസറാണ് അറസ്റ്റിലായത്. ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.

ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുമ്പായിരുന്നു കൗൺസിലിങ്. ഇതേതുടർന്ന് ഒളിവിലായിരുന്ന ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

അദ്ധ്യാപകൻ പഠിപ്പിച്ച കൂടുതൽ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കി. കൂടുതൽ വിദ്യാർത്ഥികൾ പീഡിനത്തിനിരയായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് എലത്തൂർ പൊലീസ് അറിയിച്ചു. പലവിധത്തിൽ പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.