പത്തനംതിട്ട: റാന്നിയില്‍ നിന്നും കാണാതായ പത്തു വയസ്സുകാരിയെ കണ്ടെത്തി. ചെറുകുളത്ത് നിന്ന് കുട്ടിയെ കാണാതായി എന്ന വാര്‍ത്ത ആശങ്കയായിരുന്നു. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മുമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച് പോലീസും ഫോട്ടോ സഹിതം വിശദീകരണം ഇറക്കി. പിന്നാലെ കുട്ടിയെ കണ്ടെത്തി. ബന്ധുവിട്ടില്‍ കുട്ടിയുണ്ടായിരുന്നുവെന്നാണ് വിവരം.

കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടില്‍ മുത്തശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ ജില്ലയ്ക്ക് പുറത്തായിരുന്നു. കുട്ടിക്ക് ഭക്ഷണം കൊടുത്ത ശേഷം അടുക്കളയില്‍ പോയ മുത്തശി തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു.

വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ മാധ്യമങ്ങളെ അറിയിച്ചു. 11.30 യോടെ കുട്ടിയെ കണ്ടെത്തി.