കോഴിക്കോട്: എൽ ജെി ഡി- ആർ ജെ ഡി ലയനസമ്മേളനം 12ന് കോഴിക്കോട് നടക്കും. സരോവരത്തെ കലിക്കറ്റ് ട്രേഡ് സെന്ററിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. ഗതജസ്വി യാദവ് ആർ ജെ ഡി പതാക എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാറിന് കൈമാറും.

15,000 എൽ ജെ ഡി പ്രവർത്തകർ ലയനസമ്മേളനത്തിൽ പങ്കെടുക്കുമെന്നും സമ്മേളനത്തിന് ഒരുക്കമായതായി എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിജെപിയുടെ വർഗീയ ഫാസിസത്തിനെതിരായ മുന്നേറ്റതിന് ലയനം കരുത്താകും. എൽ ഡി എഫ് നേതാക്കളെ ലയനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ ജെ ഡി സെക്രട്ടറി ജനറൽ അബ്ദുൾബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും സംസാരിക്കും.