കരുനാഗപ്പള്ളി: ചന്ദ്രയാൻ -3 ദൗത്യത്തിൽ പങ്കാളിയായ തഴവാ സ്വദേശിയും ഐ.എസ്.ആർ.ഓ സന്റിസ്റ്റ് എഞ്ചിനീയറുമായ ശബരി ശ്രീകുമാറിന് നാടിന്റെ ആദരം. കരുനാഗപ്പള്ളി എംഎ‍ൽഎ സി.ആർ മഹേഷും വള്ളികുന്നം ലയൺസ് ക്ലബ്ബ് അംഗങ്ങളുമാണ് തഴവയിലെ വീട്ടിൽ എത്തി ആദരം അർപ്പിച്ചത്. പൊന്നാടയണിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.

തഴവയിൽ നിന്നുമൊരു സയന്റിസ്റ്റ് ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളിയായതിൽ ഏറെ അഭിമാനമുണ്ടെന്ന് എംഎ‍ൽഎ പറഞ്ഞു. രാജ്യത്തിന്റെ യശ്ശസ്സ് ഉയർത്തുന്ന പദ്ധതികളിൽ എന്നും ശബരിക്ക് വിജയമുണ്ടാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കോൺഗ്രസ്സ് പ്രവർത്തകർക്കൊപ്പം എത്തിയാണ് നാടിന്റെ ആദരവ് നൽകിയത്.

വള്ളികുന്നം ലയൺസ് ക്ലബ്ബിന്റെ ആദരം ചാർട്ടർ മെമ്പർ നാസർ ഷാൻ സമർപ്പിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അശോകൻ, മെമ്പർമാരായ വിജയൻ വായർ, അജിത് കുമാർ, പ്രദീപ്, അനിൽകുമാർ, അജയൻ കളീക്കൽ എന്നിവർ പങ്കെടുത്തു.