കൊല്ലം:അർദ്ധരാത്രിയിൽ ഫാമിൽ അതിക്രമിച്ച് കറി കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി.പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്.ഞായറാഴ്ച പുലർച്ചെ ഒന്നിന് തൊഴുത്തിൽനിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാർ എത്തിയപ്പോഴേക്കും പ്രതി മതിൽ ചാടി കടന്നുകളഞ്ഞിരുന്നു.

തുടർന്ന് പൊലീസിൽ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ റിമാൻഡ് ചെയ്തു.

മുൻകാലങ്ങളിലും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.കഴിഞ്ഞ വർഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയിൽ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നയാൾക്കെതിരെ ക്ഷീരകർഷകർ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പരാതികൾ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിൽ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.