തളപ്പറമ്പ്: കണ്ണൂർ ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം മാധ്യമപ്രവർത്തകനും കുട്ടിക്കും കടിയേറ്റത്തിന് പുറമേ കണ്ണൂർ ജില്ലയിൽ വളർത്തു മൃഗങ്ങൾക്കും തെരുവുനായയുടെ കടിയേറ്റു. തളിപ്പറമ്പിലാണ് തെരുവുനായ വളർത്തുമൃഗങ്ങളെ ആക്രമിച്ചത്. തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്.

പന്നിയന്നൂർ കാരക്കൊടിയിൽ 5 ആടുകളെയാണ് നായ കടിച്ചുകൊന്നു. കൊക്കരകത്ത് റംലയുടെ ആളുകൾക്കാണ് ഇന്നലെ രാത്രി നായയുടെ കടിയേറ്റത്. രാവിലെ ഉണർന്നപ്പോൾ ആടുകൾ ചത്ത നിലയിലാണ് കണ്ടത്. വളർത്തുമൃഗങ്ങളെ നായകൾ ആക്രമിക്കുന്നത് നാട്ടുകാർക്കിടയിൽ ആശങ്കിച്ചിരിക്കുകയാണ്. ആളുകൾക്കിപ്പോൾ വളർത്തും മൃഗങ്ങളെ പുറത്തിറക്കാൻ തന്നെ ഭയമായിരിക്കുകയാണ്.

കൃത്യമായ രീതിയിലുള്ള വന്ദീകരണം നടക്കാത്തതും മാലിന്യങ്ങൾ റോഡ് അരികിൽ കുന്നുകൂടുന്നതും തെരുവുനായകൾ പെരുകുവാൻ കാരണമായിട്ടുണ്ട് എന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. വീട്ടുകാർക്ക് സ്ഥിരമായി പാല് നൽകുന്ന ആടുകളാണ് ഇപ്പോൾ നായയുടെ കടിയേറ്റ് ചത്തിരിക്കുന്നത്. പെരുനാളികൾക്ക് എതിരെ അടിയന്തര നടപടി വേണമെന്ന പ്രതിഷേധം ഇപ്പോൾ പ്രദേശത്ത് ശക്തമായിട്ടുണ്ട്.