പാലക്കാട്: ഇന്നും വ്യാപക തെരുവ്നായ ആക്രമണം. ചെർപ്പുളശ്ശേരി ചളവറയിൽ വീട്ടിൽക്കയറിയാണ് തെരുവ്നായ ആക്രമിച്ചത്. 3 വസ്സുകാരനും, ഗൃഹനാഥനും പരുക്കേറ്റു. തോട്ടത്തിൽ ചന്ദ്രൻ എന്നയാളുടെ 3 വയസ്സുകാരൻ പേരക്കുട്ടിയെയാണ് നായ ആക്രമിച്ചത് .ആക്രമണത്തെ തുടർന്ന് തെരുവുനായയെ വീട്ടുകാർ ഓടിച്ചു വിട്ടു.

കുട്ടിക്ക് വാക്സിൻ എടുക്കാൻ വീട്ടുകാർ പാലക്കാട്ടേക്ക് പോയപ്പോഴാണ് വീണ്ടും അതേ തെരുവ് നായ വീടിന് മുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥൻ ചന്ദ്രന്റെ ശരീരത്തിൽ ചാടി കയറിയത്. മുറ്റത്ത് വീണ ചന്ദ്രന്റെ ചെവിയിലും കഴുത്തിലും കടിച്ച് മുറിവേൽപ്പിക്കുക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം. ഇരുവരേയും പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന സംശയത്തിലാണ് വീട്ടുകാരും നാട്ടുകാരും. പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.