തിരുവനന്തപുരം: തിരുവനന്തപുരം കഠിനകംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതിൽ ഒരാളുടെ കൈവിരൽ നായ കടിച്ചെടുത്തു.

ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും പ്രദേശത്ത് തെരുവുനായ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെതിരെ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.