ചിറ്റാർ: പഞ്ചാബിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു. കിടങ്ങിൽ എ.കെ സജിയുടെ മകൻ മുഹമ്മദ് സിറാജ് (22) ആണ് മരിച്ചത്. ഫോറൻസിക് സയൻസ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു.

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തി ചികിൽസ നടത്തി കഴിഞ്ഞ മാസം 18 നാണ് തിരികെ മടങ്ങിയത്. മരണ വാർത്തയറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കൾ പഞ്ചാബിലേക്ക് തിരിച്ചിട്ടുണ്ട്. കബറടക്കം പിന്നീട്. മാതാവ്: അബീഷ പി എം. സഹോദരൻ: മുഹമ്മദ് സിയാദ്.