തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങി മരിച്ചു. കുടപ്പനക്കുന്ന് സ്വദേശി കണ്ണൻ (35) ആണ് മരിച്ചത്.

എം.ആർ.ഐ യൂനിറ്റിലെ ശുചിമുറിയിലാണ് യുവാവ് തൂങ്ങി മരിച്ചത്. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആളല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ചികിത്സയിലായിരുന്ന വയോധികൻ യൂറോളജി വാർഡിൽ ജീവനൊടുക്കിയിരുന്നു.