കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് പിറകിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് തകർന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർ തൽക്ഷണം കാറു പേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ കണ്ണൂർ ട്രെയിനിങ് സ്‌കൂളിനടുത്തു വച്ചാണ് അപകടമുണ്ടായത്. പാലക്കാട് ഗ്യാസ് ഇറക്കിയ ശേഷം മംഗളുരുവിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിക്ക് പിറകിലാണ് ഇടത് ഭാഗത്ത് കൂടി ഓടിയെത്തിയ കെ.എൽ 55/കെ.00 18 നമ്പർ കാറിടിച്ചത്.

'ഇടിയുടെ ആഘാതത്തിൽ ലോറി ഉലഞ്ഞെങ്കിലും ഡ്രൈവർ കൊല്ലം സ്വദേശി വിനോദിന്റെ അവസരോചിതമായ ഇടപെടലിനെത്തുടർന്ന് ദുരന്തമുണ്ടായില്ല. പുലർച്ചെ 4-45 നാണ് അപകടമുണ്ടായത്.കാർ തകർന്നെങ്കിലും അതിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതായി ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.