തിരുവല്ല:മുഖം മൂടി സംഘം ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് ഓട്ടുപകരണങ്ങൾ മോഷ്ടിച്ചു.പരുമല തിക്കപ്പുഴയിലെ തിരുവാർമംഗലം ക്ഷേത്ര ഓഫീസ് കുത്തിത്തുറന്നാണ് 50,000 രൂപയുടെ ഓട്ടുപകരണങ്ങൾ കവർന്നത്.ക്ഷേത്രത്തിന് സമീപമുള്ള കച്ചവട സ്ഥാപനത്തിൽ നിന്നും 4000 രൂപയും സംഘം മോഷ്ടിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.ക്ഷേത്ര ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് നടത്തിയ മോഷണത്തിൽ നിലവിളക്ക് ഉൾപ്പടെയുള്ളവ നഷ്ടപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയിൽനിന്നും എത്തിയ വിരലടയാള വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു.സമീപത്തെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച ദ്യശ്യം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പുളിക്കീഴ് പൊലീസ് അറിയിച്ചു.