സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവ ഇറങ്ങി. രാത്രി ഏഴുമണിയോടെയാണ് ദോട്ടപ്പൻ കുളം റോയൽ എൻഫീൽഡ് ഷോറൂമിന് സമീപം കടുവ ഇറങ്ങിയത്. കടുവ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

നഗരത്തിന്റെ സമീപത്താണ് കടുവ ഇറങ്ങിയത്. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് കടുവയെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകർ പരിഭ്രാന്തിയിലാണ്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. കടുവയുടെ നമ്പർ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.രാത്രി കാലങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദേശത്തിൽ പറയുന്നു.നേരത്തെയും ബത്തേരിയിലെ പലയിടത്തും കടുവ ഇറങ്ങിയിരുന്നു. നിരവധി വളർത്തുമൃഗങ്ങളെയും കടുവ കൊലപ്പെടുത്തിയിരുന്നു.