തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്കാണ് യാത്ര പുറപ്പെട്ടത്. യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. എസിയിലാണ് തകരാർ കണ്ടെത്തിയത്.

തുടർന്ന് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. നാലുമണിയോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ തന്നെ മറ്റൊരു വിമാനത്തിൽ ദുബൈയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.