കണ്ണൂർ: യു.കെയിലേക്ക് വിസ വാഗ്ദ്ധാനം ചെയ്തു കാഞ്ഞിരക്കൊല്ലി സ്വദേശിനിയായ യുവതിയിൽ നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.കോട്ടയം സ്വദേശിയായ യുവാവിനെതിരെയാണ് പയ്യാവൂർ പൊലിസ് കേസെടുത്തത്. യു.കെയിൽ നഴ്സിങ് ജോലി വാഗ്ദ്ധാനം ചെയ്തു യുവതിയിൽ നിന്നും പണം തട്ടിയതാണ് പരാതി.

2021 മുതൽ മൂന്ന് തവണയായി യുവതിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുവഴിയാണ് പണം നൽകിയതെന്നു യുവതി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. പയ്യാവൂർ ഇൻസ്പെക്ടർ പി. ഉഷാദേവിയുടെ നേതൃത്വത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.