കോയമ്പത്തൂർ: കാമുകനുമായുള്ള രഹസ്യ ബന്ധം പുറത്തറിയുമെന്ന് ഭയന്ന് വിവാഹിതയായ യുവതി ജീവനൊടുക്കി. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് കാമുകൻ വെള്ളലൂർ സ്വദേശിയായ 49-കാരനും ആസിഡ് കഴിച്ച് മരിച്ചു.

പോത്തന്നൂർ സ്വദേശിനിയായ 34-കാരിയാണ് നാണക്കേടു ഭയന്ന് തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂർ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്.

സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ഇരുവരും തമ്മിൽ ആറുവർഷമായി രഹസ്യ ബന്ധം പുലർത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാമുകന്റെ കൈവശം യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഉണ്ടായിരുന്നു.

അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞപ്പോൾ ദൃശ്യങ്ങൾ യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തു. പകരം പണം വേണമെന്ന് ആവശ്യപ്പെട്ടു. സഹോദരി വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി ജീവനൊടുക്കിയത്.

ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വെള്ളല്ലൂർ സ്വദേശി ആസിഡ് കഴിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചു