പ്രവാസികളെ ഏറെ ബാധിച്ച ലെവി രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും ബാധക്കമാക്കാൻ നടപടി തുടങ്ങി. നിലവിൽ നാല് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവുണ്ട്. ഒൻപത് പേരുള്ള സ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായും ഇളവുകൾ അനുവദിക്കുന്നുണ്ട്. ഇത് പൂർണമായും എടുത്ത് കളയാനാണ് പദ്ധതി.

നാലു മാസത്തിനകം രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും ഇതോടെ ലെവി ബാധകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ 2016ന് ശേഷം സ്ഥാപിച്ച ചെറുകിട സ്ഥാപനങ്ങൾക്ക് മുൻശആത്ത് സംവിധാനം വഴി 80 ശതമാനം ലെവി നിബന്ധനകൾക്ക് വിധേയമായി തിരിച്ചു നൽകുമെന്ന് അറിയിച്ചിരുന്നു.