തൃശൂർ: വടക്കാഞ്ചേരിക്കടുത്തു കുണ്ടന്നൂരിൽ വെടിക്കെട്ടു പുരയിൽ സ്‌ഫോടനം.വൻ ശബ്ദത്തിലായിരുന്നു സ്‌ഫോടനം. ഒരാൾക്കു ഗുരുതര പരുക്കേറ്റു.ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്.ഇയാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.പരിക്കേറ്റ മണിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ട് നിർമ്മാണശാലയ്ക്ക് അകത്താണ് തീപ്പിടിത്തമുണ്ടായി സ്ഫോടനം നടന്നത്. കിലോമീറ്ററുകൾക്കപ്പുറംവരെ പ്രകമ്പനം അനുഭവപ്പെട്ടു.ശ്രീനിവാസൻ എന്ന ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് വിവരം.

എത്രപേർ വെടിക്കെട്ട് പുരയ്ക്ക് അകത്തുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. തൃശ്ശൂർ പൂരത്തിന് അടക്കം വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന മേഖലയാണ് ഇത്. നിരവധി കുടുംബങ്ങൾ വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണത്തിൽ ഏർപ്പെടുന്നുണ്ട്.പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പ്രദേശത്ത് ഇനിയും പൊട്ടാതെ കിടക്കുന്ന പടക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അപകടകാരണം വ്യക്തമല്ല.വെടിക്കെട്ടുപുര പൂർണമായി കത്തി നശിച്ചു.

കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തു.ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദത്തിൽ അടഞ്ഞു.സെക്കൻഡുകൾ നീണ്ടുനിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്.അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.