മോസ്‌കോ: നിയമത്തിനും മുകളിൽ സാമാന്യ നീതിയെ ഉയർത്തിപ്പിടിക്കാൻ പലപ്പോഴും ജനങ്ങൾ തയ്യാറാകാറുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രത്യക്ഷത്തിൽ നിയമവിരുദ്ധമായ ചില പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കാറുള്ളതും. ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് കൊന്നൊടുക്കിയപ്പോൾ ജനം കൈയടിച്ചതും, തീതുപ്പിയ തോക്കിനുരുമ്മ എന്ന കവിതചൊല്ലി ആഘോഷമാക്കിയതും ഈ നീതിബോധം ഉള്ളിൽ ഉള്ളതുകൊണ്ടു തന്നെയാണ്.

അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ റഷ്യയിൽ നിന്നും പുറത്തു വരുന്നത്. ആറു വയസ്സ് മാത്രം പ്രായമായ തന്റെ മകളെ, ഉറ്റ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതറിഞ്ഞ ഒരു പിതാവിന് അത് സഹിക്കില്ല. പീഡകനെ സ്വയം മരിക്കാൻ നിർബന്ധിതനാക്കി ആ പിതാവ്. ആ കുറ്റത്തിന് 18 മാസത്തെ ജയിൽ ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ ആയ ആ വ്യക്തിയെ ആറു മാസം കഴിഞ്ഞപ്പോൾ തന്നെ ജനരോഷത്തെ തുടർന്ന് ജയിലിൽ നിന്നും അധികൃതർ മോചിപ്പിച്ചു.

വ്യാഷെസ്ലേവ് മട്രോസോവ് എന്ന 35 കാരനായിരുന്നു ദുർവിധി ഉണ്ടായത്. തന്റെ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഒലേഗ് സ്വിരിഡോവ് എന്ന 32 കാരനെ കൊണ്ട് അയാൾക്കുള്ള കുഴി സ്വയം കുഴിപ്പിക്കുകയും പിന്നീട് സ്വയം മരിക്കാൻ വിട്ടുകൊടുക്കുകയുമായിരുന്നു ഇയൾ. അതിനുശേഷം അയാളുടെ മൃതദേഹം അതേ കുഴിയിൽ ഇട്ട് മൂടുകയും ചെയ്തു.

നേരത്തേ മാട്രോസോവിനെ കൊലപാതക കുറ്റം സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കഥകൾ മുഴുവനായി പുറത്തായതോടെ ജനങ്ങളുടെ സഹാനുഭൂതി ഇയാൾക്ക് നേരെ ഉയരുകയായിരുന്നു. പിന്നീട് കൂട്ടുകാരനെ അത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചാർത്തിയായിരുന്നു ഇയാളെ വിചാരണ ചെയ്ത്തും 18 മാസത്തെ തടവിന് ശിക്ഷിച്ചതും.

അടുത്ത സുഹൃത്തുക്കളായിരുന്നു സ്വിരിഡോവും മാട്രോസൊവും. സ്വിരിഡോവിന്റെ ഫോണിൽ, തന്റെ മകളെ അയാൾ ലൈഗിംകമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ കണ്ടെത്തിയതോടെ ആയിരുന്നു ആ ബന്ധം തകർന്നത്. അന്ന് ആറു വയസ്സ് മാത്രമുണ്ടായിരുന്ന ആ കുട്ടി, അയാളോട് തന്നെ വെറുതെ വിടനമെന്ന് കരഞ്ഞ് അപേക്ഷിക്കുന്നത് ഫോണിൽ സ്റ്റോർ ചെയ്ത വീഡിയോയിൽ കാണാം. എന്നാൽ, ഇയാൾ ബലമായി ആ കുട്ടിയെ ആഗ്രഹ പൂർത്തീകരണത്തിനു വിധേയമാക്കുകയായിരുന്നു.

വാർത്ത പുറത്തായതോടെ മാട്രോസൊവിന് ശക്തമായ ജനപിന്തുണയായിരുന്നു ലഭിച്ചത്. അയാളുടെ ഗ്രാമത്തിലെ താമസക്കാർ ആയിരുന്നു പണം സമാഹരിച്ച് അയാളുടെ നിയമ നടപടികൾ മുൻപോട്ട് കൊണ്ടു പോയിരുന്നത്. അയാളെ പൂർണ്ണമായും കുറ്റവിമുക്തമാക്കണം എന്ന ഒരു അപേക്ഷയിൽ ആയിരങ്ങളായിരുന്നു ഒപ്പിട്ടിരുന്നത്. മറ്റു രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസുകൾ കൂടി സ്വിരിഡോവിനെ മേൽ ഉണ്ടായിരുന്നു.