ന്യൂയോർക്ക്: അമേരിക്കയിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷന്റെ കമ്പ്യൂട്ടർ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് വ്യോമയാന മേഖല സ്തംഭിച്ചു. മുഴുവൻ വിമാനങ്ങളും അടിയന്തിരമായി നിലത്തിറക്കിയതായാണ് മാധ്യമ റിപ്പോർട്ടുകൾ. ഇതോടെ വിമാനത്താവളങ്ങളിൽ തിക്കും തിരക്കും ഉണ്ടായതായും യാത്രക്കാർ ദുരിതത്തിലായെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. ആകെ 760 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെയും ഇതു ബാധിച്ചിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാർത്താ വിനിമയ സംവിധാനത്തിലാണ് തകരാറുണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അധികൃതർ വെബ്സൈറ്റിൽ വ്യക്തമാക്കി. പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നവരും ഉപയോഗിക്കുന്ന നോട്ടീസ് ടു എയർ മിഷൻസ്(നോട്ടാം) എന്ന സംവിധാനമാണ് തകരാറിലായത് എന്നാണ് വിവരം.

യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്എഎ) എയർ മിഷൻ സിസ്റ്റത്തിലാണ് (എൻഒടിഎഎം) തകരാർ കണ്ടെത്തിയത്. വിമാന ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇതിൽ ഉള്ളത്. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തകരാർ കണ്ടെത്തിയതിനു പിന്നാലെയാണ് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കിയത്.

യുഎസിലെങ്ങും യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ഹവായ് മുതൽ വാഷിങ്ടൻ വരെ യുഎസിലെ എല്ലാ സ്ഥലങ്ങളിൽനിന്നും വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ട്. ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്തരമൊരു അവസ്ഥയെക്കുറിച്ച് കേട്ടിട്ടില്ലെന്നും വ്യോമയാന മേഖലയിലെ വിദഗ്ധൻ പർവേസ് ഡാമനിയ പ്രതികരിച്ചു.

ഇതിന് മുമ്പ് ഒരു രാജ്യത്തെ വിമാന സർവീസുകൾ മുഴുവൻ തടസ്സപ്പെട്ട സംഭവം ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ സെപ്റ്റംബർ പതിനൊന്ന് ഭീകരാക്രമണത്തിന്റെ സമയത്തുണ്ടാവാം. എന്നാൽ ഇത് വലിയ പ്രശ്നങ്ങൾ ഇടവരുത്തുമെന്നും ദമാനിയ പറഞ്ഞു.

എപ്പോൾ വ്യോമഗതാഗതം പുനഃ സ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം. എല്ലാ സർവീസുകളും തിരിച്ചിറക്കിയെന്നാണ് അധികൃതർ പറയുന്നത്.

ആരംഭിക്കാനിരുന്ന സർവീസുകളും തടസ്സപ്പെട്ടിരിക്കുകയാണ്. വിമാന സർവീസുകൾ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. പൈലറ്റുമാർക്ക് നിർദ്ദേശം നൽകുന്ന സംവിധാനത്തിലാണ് തകരാറുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.

മുമ്പൊന്നും ഉണ്ടാവാത്ത തരത്തിലുള്ള തടസ്സങ്ങളാണ് നേരിട്ടിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. യുഎസ്സിലുള്ളതോ പുറത്തോ ഉള്ള നാനൂറിലേറെ വിമാനങ്ങൾ തടസ്സപ്പെട്ടതായി വിമാന ട്രാക്കിങ് വെബ്സൈറ്റ് ഫ്ളൈറ്റ് അവേർ പറയുന്നു.

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ(എഫ്എഎ) കാര്യമായ വിവരങ്ങൾ നൽകുന്നില്ലെന്നാണ് ഫ്ളൈറ്റ് അവേർ പറയുന്നത്. പൈലറ്റുമാർക്കും, വിമാനത്തിലെ മറ്റ് ജീവനക്കാർക്കും, അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയോ, എയർപോർട്ട് ഫെസിലിറ്റി സർവീസസിലെ മാറ്റങ്ങളെ കുറിച്ച് അറിയിക്കുന്നതോ എഫ്എഎയാണ്. ഇവർ നിലവില അവസ്ഥ എന്താണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. നിലവിൽ സാങ്കേതിക പ്രശ്നം എന്ന് മാത്രമാണ് പറയുന്നത്.

760 വിമാന സർവീസുകളാണ് തടസ്സപ്പെട്ടത് ഫ്ളൈറ്റ് അവേർ പറയുന്നു. വിമാന സ്റ്റാഫുകൾക്ക് നിർദേശങ്ങൾ കൈമാറുന്ന സംവിധാനങ്ങൾ പ്രവർത്തനരഹിതമായെന്ന് എഫ്എഎയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ സംവിധാനം തിരിച്ചെത്തുക എന്നതിന് കൃത്യമായ വിവരം നൽകാനാവില്ലെന്ന് നോട്ടീസ് ടു എയർ മിഷൻസ്(നോട്ടാം) അറിയിച്ചു.

നിരവധി യാത്രക്കാർ പല സംസ്ഥാനങ്ങളിലും പ്രശ്നങ്ങൾ നേരിടുന്നതായി അറിയിച്ചിട്ടുണ്ട്. ഹവായ് മുതൽ വാഷിങ്ടൺ വരെയുള്ള സംസ്ഥാനങ്ങളിൽ വിമാനങ്ങൾ പലതും മണിക്കൂറുകൾ വൈകിയിരിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം.