തിരുവനന്തപുരം: ബിജു പ്രഭാകർ ഐഎഎസിനെ കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. മന്ത്രി ഗണേശ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകർ അപേക്ഷിച്ചിരുന്നു. ഇത് അനുസരിച്ചാണ് ഇപ്പോൾ അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും മാറ്റിയിരിക്കുനന്ത്.

ലേബർ കമ്മിഷണറായിരുന്ന കെ.വാസുകിയെ ലേബർ ആൻഡ് സ്‌കിൽസ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നൽകി. ലേബർ ആൻഡ് സ്‌കിൽസ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്‌നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അർജുൻ പാണ്ഡ്യനെ ലേബർ കമ്മിഷണറായും നിയമിച്ചു.

ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേശ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളിൽ ഗണേശ് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതൽ ഉണ്ടായിരുന്നത്.

ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ടു ഗണേശ് സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കി. എന്നാൽ ഗണേശുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആർടിസി സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതെന്നും ബിജു പ്രഭാകർ കഴിഞ്ഞ ദിവസം പ്രതികരിച്ചു.

കെഎസ്ആർടിസിയെ കരകയറ്റാൻ ഏറെ വിയർപ്പൊഴുക്കിയിട്ടും, പരിഷ്‌കാരങ്ങൾ വരുത്തിയിട്ടും കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല.ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറുമായി സ്വരച്ചേർച്ച ഇല്ലാതെ വന്നതോടെയാണ് ബിജു പ്രഭാകർ രാജി തീരുമാനിച്ചത്. കഴിഞ്ഞ വർഷവും അദ്ദേഹം ചീഫ് സെക്രട്ടറിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചിരുന്നു.

ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെയാണ് കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ബിജു പ്രഭാകർ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഇലക്ട്രിക് ബസിലടകം നയപരമായ കാര്യങ്ങളിൽ മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് എംഡി സ്ഥാനം ഒഴിയാൻ കാരണമെന്നാണ് സൂചന. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം കെഎസ്ആർടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല.

ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേശ് കുമാറിന്റെ പ്രസ്താവന സിപിഎമ്മിലും ഇടതുമുന്നണിയിലും അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. കെഎസ്ആർടിസിയിലെ നയപരമായ തീരുമാനങ്ങളിൽ ഉൾപ്പെടെ ഗണേശ്കുമാർ ഏകപക്ഷീയമായ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ഇതിനുപിന്നാലെ ഉയർന്നു. ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങൾക്ക് ഉൾപ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയർന്നുവന്നിരുന്നു.

ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേശ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം എംഡി സ്ഥാനത്തു തുടരുകയായിരുന്നു. ഇത്തരം വിഷയങ്ങളിൽ ഗണേശ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതൽ ഉണ്ടായിരുന്നത്.

കെഎസ്ആർടിസി -സ്വിഫ്റ്റ് എംഡി സ്ഥാനം ഒഴിഞ്ഞേ മതിയാകൂവെന്ന തീരുമാനത്തിലാണ് ബിജു പ്രഭാകർ. വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്നാണ് വിശദീകരണം. ജോലിത്തിരക്കുകളാൽ കെഎസ്ആർടിസിക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ ഗതാഗത വകുപ്പ് മന്ത്രി വന്നതും മന്ത്രി ഗണേശ് കുമാറിന്റെ തീരുമാനങ്ങൾക്കും നടപടികൾക്കും വിലക്കും തിരുത്തും വന്നതും മറ്റും പ്രതിസന്ധിക്ക് കാരണമാണെന്ന വ്യാഖ്യാനങ്ങളുമുണ്ട്.

വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിനോടും ചീഫ് സെക്രട്ടറി വി.വേണുവിനോടുമാണ് ബിജു പ്രഭാകർ തന്നെ മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. പുതിയ മേധാവിയെ നിയോഗിക്കുന്നതുവരെ ജോയിന്റ് എം.ഡി പ്രമോജ് ശങ്കറിന് ചുമതല നൽകുന്നതും മന്ത്രി ആലോചിച്ചിരുന്നു. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസ തുടർന്നാണ് പദവി ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ മനസ്സ് ബിജു പ്രഭാകറിനൊപ്പമാണ്. തൽകാലം മാറ്റേണ്ടതില്ലെന്നാണ് പക്ഷം.കെ.ടി.ഡി.എഫ്.സി സി.എം.ഡിയുടെ ചുമതലയും ബിജുവിനായിരുന്നു. ഈ സ്ഥാനങ്ങളിൽ നിന്നുമാണ് അദ്ദേഹത്തെ ഇപ്പോൾ നീക്കിയിരിക്കുന്നത്.