തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് മകനെ ജാമ്യത്തിൽ എടുക്കാൻ വന്ന വയോധികയെ തള്ളിയിട്ട് അസഭ്യവർഷം നടത്തി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാക്രമം. ഹൃദ്രോഗിയായ സ്ത്രീയോടും മകനോടുമാണ് പൊലിസുകാരന്റെ പരാക്രമം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ഘമുള്ള വ്യക്തിയാണ് ധർമ്മടത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ.

വാഹനം തട്ടിയെന്നാരോപിച്ച് അനിൽകുമാർ എന്നയാളെ ധർമടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ജാമ്യത്തിൽ ഇറക്കാൻ വന്ന സഹോദരനോടും അമ്മയോടുമാണ് സി ഐ മോശമായി പെരുമാറിയത്. സി ഐ സ്ത്രീയെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി പറഞ്ഞ സി ഐ കയ്യേറ്റം ചെയ്യാനും ശ്രമിച്ചതായും ദൃശ്യങ്ങളിലുണ്ട്. സംഭവദിവസം ഡ്യൂട്ടിയിലില്ലാതിരുന്ന സിവിൽ ഡ്രസ്സിലെത്തിയ സിഐ സ്മിതേഷ് പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്ന വയോധികയെ തെറി വിളിച്ച് കൊണ്ടാണ് സംസാരിച്ചത്. അതിനിടെ സ്മിതേഷിനെ സസ്‌പെന്റ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ.

സ്റ്റേഷൻ കോപൗണ്ടിലാണ് സംഭവം നടന്നത്. മറ്റു പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു സി ഐ യുടെ പരാക്രമം. വയോധികയെയും മകനെയും ബലപ്രയോഗം നടത്തുകയും തള്ളിയിടുകയുമായിരുന്നു ചില പൊലിസുകാരും ഇതിനുകൂട്ടുചേർന്നിട്ടുണ്ട്. വാഹനം തട്ടിയെന്നാരോപിച്ച് സുനിൽകുമാർ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇയാളെ ജാമ്യത്തിൽ ഇറക്കാൻ വന്ന സഹോദരനോടും അമ്മയോടുമാണ് സി ഐ മോശമായി പെരുമാറിയത്. വനിതാ പൊലീസുകാർ അടക്കം തടയാൻ ശ്രമിച്ചെങ്കിലും സി ഐ സ്മിതേഷ് വഴങ്ങിയില്ല. സ്മിതേഷിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്. ദൃശ്യങ്ങൾ വൈറലായ സാഹചര്യത്തിലാണ് സസ്‌പെൻഷൻ.

നിലത്തിരുന്ന സ്ത്രീയോട് എഴുനേൽക്കാൻ ആവശ്യപ്പെട്ട് സി ഐ തെറി വിളിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കൂടി ഇതിനു കൂട്ടുനിന്നതോടെ ഏകദേശം ഒരു മണിക്കൂറോളം സി. ഐ വിളിയാടുകയായിരുന്നു. വയോധികയെയും മകനെയും പച്ചത്തെറി വിളിക്കുന്ന സി. ഐയുടെ ദൃശ്യം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അമ്മ ഹൃദ്രോഗിയാണെന്ന് മകൻ പറയുമ്പോഴും അവനെ അസഭ്യം പറയുകയും വയോധികയെ അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

മദ്യപിച്ചു വാഹനമോടിച്ചുവെന്ന കുറ്റം ചുമത്തി മമ്പറം കീഴത്തൂര് സ്വദേശി ബിന്ദുനിവാസിൽ കെ. അനിൽകുമാറിനെ വിഷുദിനത്തിൽ ധർമടം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവരമറിഞ്ഞു മകനെ ജാമ്യത്തിലിറക്കാൻ മാതാവ് രോഹിണി(72) സഹോദരി ബിന്ദു, മരുമകൻ ദർശൻ എന്നിവർ രാത്രിയിൽ ധർമടം പൊലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഈ സമയം മഫ്തിയിലെത്തിയ ഇൻസ്പെക്ടർ സ്മിതേഷ് മൂന്നുപേരെയും നിയന്ത്രണം വിട്ടു അസഭ്യം പറയുകയും രോഹിണിയെ തള്ളിയിട്ടതായും പറയുന്നു.

ഇതുസംബന്ധിച്ചു കുടുംബം തലശേരി എ. എസ്‌പി അരുൺ കെ. പവിത്രന് പരാതി നൽകിയിട്ടുണ്ട്. സ്മിതേഷിന്റെ മൊഴി എ. എസ്. പി അരുൺ കെ.പവിത്രൻ രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സസ്‌പെൻഷൻ. ലീവിലായിരുന്ന ഇൻസ്പെക്ടർ മദ്യപിച്ചിട്ടുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. മുഴപ്പിലങ്ങാട് ദേശീയ പാതയിൽ നിന്നാണ് അനിൽകുമാർ എന്നയാളെ പൊലിസ് വിഷുദിവസം പിടികൂടിയത്. സ്റ്റേഷനിലെത്തിയ സ്ത്രീയെ സിഐ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കുന്നതിനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് സിഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. ഒരു വാഹനത്തിൽ തട്ടിയെന്ന പരാതിയിലാണ് അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.

അനിൽകുമാറിന്റെ അമ്മയെ ഇയാൾ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ട് ഇയാൾ ആക്രോശിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സ്റ്റേഷനിലെ വനിതാ പൊലീസ് അടക്കമുള്ളവർ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങുന്നില്ല. നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവർ പറയുന്നുണ്ടെങ്കിലും അമ്മയെ എടുത്തിട്ട് പോയില്ലെങ്കിൽ എല്ലാത്തിനെയും ചവിട്ടുമെന്നാണ് ഇയാൾ ആക്രോശിക്കുന്നത്.

എന്തിനാണ് തന്നെ പൊലീസ് പിടികൂടിയതെന്ന് അറിയില്ലെന്ന് അനിൽകുമാർ പറഞ്ഞു. 'അമ്മയെയും ഒപ്പമുണ്ടായിരുന്ന മരുമകനെയും പെങ്ങളെയും അടിച്ചു. സംസാരിക്കാനൊന്നും നിന്നില്ല. ലാത്തികൊണ്ട് അടിയായിരുന്നു. ധർമ്മടം സ്റ്റേഷനിൽ നിന്ന് എടക്കാട് സ്റ്റേഷന്റെ പരിധിയിൽ വന്നാണ് എന്നെ പിടിക്കുന്നത്. കാരണം അന്വേഷിച്ചപ്പോൾ പിന്നീട് പറയാമെന്നായിരുന്നു ലഭിച്ച മറുപടി. സ്റ്റേഷനിലെത്തിയ തന്നെ സിഐ മർദിച്ചു. അമ്മയെ സിഐ താഴേയ്ക്ക് തള്ളിയിട്ടു. വനിതാ പൊലീസ് തടുത്തിട്ടും അദ്ദേഹം നിൽക്കുന്നില്ലായിരുന്നു. സംഭവത്തിൽ തലശ്ശേരി എ.എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.'- അനിൽകുമാർ പ്രതികരിച്ചു.