കോഴിക്കോട്: റെസ്റ്റോറന്റിലേക്ക് വാങ്ങിയ മൂന്നു വർഷം വാറണ്ടിയുള്ള ഫ്രീസർ ഒരു വർഷം തികയും മുമ്പേ കേടുവന്നു. സംഭവത്തിൽ നഷ്പരിഹാരം ആവശ്യപ്പെട്ട് യുവാവ് കേസുമായി കോടതിയിൽ. കോഴിക്കോട് പന്തിരങ്കാവിലെ ഫോർ ഐത്തു കിച്ചൺ എക്യുപ്‌മെന്റ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് റെസ്റ്റോറന്റ്‌സ് ഉടമ സൈനുദ്ദീൻ തൻസീർ പരാതി നൽകിയത്.

ഫ്രീസർ കേടായതിനെ തുടർന്ന് സർവീസിനായി വാങ്ങിയ കടയിൽ ബന്ധപ്പെട്ടപ്പോൾ ബ്രാന്റ് വിൽപ്പന നിർത്തിയെന്ന് കടയുടമ പറഞ്ഞതായി പരാതിയിൽ പറയുന്നു. കംപ്ലെയിന്റ് രജിസ്റ്റർ ചെയ്യാനായി നിരവധി തവണ ബന്ധപ്പെട്ടപ്പോഴും ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുകയോ ചെയ്തില്ല. ഫ്രീസറിൽ സൂക്ഷിച്ച ചിക്കനും ഫ്രോസൺ പ്രോഡക്ടസ് കേടുവന്നു വൻനഷ്ടമാണ് ഉണ്ടായതെന്ന് പരാതിക്കാരൻ പരാതിയിൽ പറയുന്നു.

ഈ സ്ഥാപനത്തെ കുറിച്ച് വ്യാപക പരാതിയാണുയരുന്നത്. കൃത്യമായി ഡെലിവറി ചെയ്യാത്തതിനാൽ റീഫണ്ട് ആവശ്യപ്പെട്ടത് നൽകാത്തതിന്റെ പേരിൽ പന്തിരങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ടായിരുന്നു. അതെ സമയം പരാതിയുമായി എത്തിയാൽ ധിക്കാരപൂർവ്വമായ പെരുമാറ്റം ആണെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇവർ വിൽക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങി എന്നുള്ളത് മഹാ അപരാധം എന്ന രീതിയിലാണ് പെരുമാറുന്നതെന്ന് പരാതിക്കാരൻ പറയുന്നു.

വിൽക്കുന്ന ഉൽപ്പന്നങ്ങളും അതിനു വാറണ്ടികളും ഉറപ്പുവരുത്തേണ്ടത് ഇടനിലക്കാരായ വിൽപ്പനക്കാർ എന്നിരിക്കെ സാധനങ്ങൾ വാങ്ങിച്ചു പോയി എന്നതിന്റെ പേരിൽ ഇനി കമ്പനിയെയും കമ്പനിയുടെ ഉടമയും കൂടി കണ്ടെത്തേണ്ട ബാധ്യത ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്നത് ശരിയായ രീതിയല്ല എന്നും പരാതിക്കാരൻ പറയുന്നു. കസ്റ്റമേഴ്‌സിനോട് മോശമായി പെരുമാറുന്നതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.