ലണ്ടൻ: ചക്കിന് വച്ചതുകൊക്കിന് കൊണ്ട അവസ്ഥയിലാണ് ഹാരി രാജകുമാരൻ. വെള്ളിവെളിച്ചത്തിൽ മിന്നി നിൽക്കാനും പണത്തിനുമായി സ്വന്തം കുടുംബത്തിനു നേരെ ചെളിവാരിയെറിഞ്ഞതിന്റെ കൂട്ടത്തിൽ ഒരു ആവേശത്തിന് എടുത്തു പറഞ്ഞുപോയ ഒരു വാചകം ഇപ്പോൾ ഹാരിയെ തിരിഞ്ഞു കൊത്തുകയാണ്. രാജകുടുംബാംഗം എന്ന നിലയിലുള്ള സൈനിക സേവന കാലത്ത് 25 താലിബാനികളെ വധിച്ചു എന്ന ഹാരിയുടെ പ്രസ്താവനയാണ് ഇപ്പോൾ കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരനെ തിരിഞ്ഞുകടിക്കുന്നത്.

അപ്പാച്ചെ ഹെലികോപ്റ്ററിന്റെ സഹ പൈലറ്റ് എന്ന നിലയിൽ ഹാരിയുടെ പ്രവർത്തനം തികച്ചും ക്രൂരമായ ഒന്നായിരുന്നു എന്നാണ് ഹാരിയുടെ വിമർശകർ പറയുന്നത്. ബ്രിട്ടനിൽ നിരവധി വിദ്വേഷ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധിയർജ്ജിച്ച് അഞ്ചേം ചൗധരിയും ഹാരിക്കെതിരെ രംഗത്ത് വന്നു. മുസ്ലിം രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് സൈനികർക്ക് ഇനി അപകട സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പും അയാൾ നൽകിക്കഴിഞ്ഞു.

2016-ൽ ഐസിസിൽ ചേരാൻ ഓൺലിൻ വഴി ആഹ്വാനം നൽകിയതിന് അഞ്ചര വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച ചൗധരി, ഹാരിയുടെ പ്രസ്താവന മുതലെടുത്ത് ബ്രിട്ടീഷ് സൈന്യത്തിലെ മുസ്ലിം മതവിശ്വാസികളെ പ്രാകോപിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. തന്റെഅനുയായികളോട് ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ബ്രിട്ടീഷ് സൈനികരെ ഉന്നം വയ്ക്കാനും അയാൾ ആഹ്വാനം നൽകിക്കഴിഞ്ഞു.

ചൗധരിയെ പോലുള്ള തീവ്രവാദികൾക്ക് വിദ്വേഷപ്രസംഗത്തിനുള്ള അവസരം ഒരുക്കുകയാണ് ഹാരിയുടെ പ്രസ്താവന ചെയ്തതെന്ന് കൺസർവേറ്റീവ് എം പിയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ തോബിയാസ് എൽവുഡ് ആരോപിച്ചു. ഏറെ വിവദമായ തന്റെ ഓർമ്മക്കുറിപ്പുകളിലാണ് താൻ 25 താലിബാനികളെ വധിച്ചു എന്ന പ്രസ്താവം ഹാരി നടത്തിയിരിക്കുന്നത്. ഹാരിയോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ഹെൽമാൻഡിലോ അഫ്ഗാനിസ്ഥാനെ മറ്റേതെങ്കിലും ഭാഗത്തോ നടത്തിയ ക്രൂരതകളസ്വീകാര്യമാണെന്ന് യൂണിവേഴ്സിറ്റി അദ്ധ്യാപകനായ സയ്യ്ദ് അഹമ്മദ് സയ്യ്ദ് പറയുന്നു.

അതേസമയം 2011 ൽ നടന്നു എന്ന് പറയപ്പെടുന്ന ബ്രിട്ടീഷ് വ്യോമാക്രമണത്തിൽ നല് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മുല്ലഅബ്ദുൾല എന്ന അഫ്ഗാൻകാരൻ ഹാരിയെ വിചാരണ ചെയ്യണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, തങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങ്ൾക്ക് നഷ്ടപരിഹാരം ബ്രിട്ടൻ നൽകണമെന്നും അയാൾ ആവശ്യപ്പെട്ടു.

അതിനിടയിൽ അനത്ത കൊടുങ്കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ ഹാരിയും മേഗനും താമസിക്കുന്ന മോണ്ടെസിറ്റോയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി വാർത്തകൾ പുറത്തു വരുന്നുണ്ട്. ഹരിയുടെയും മേഗന്റെയും, പ്രമുഖ മാധ്യമ പ്രവർത്തക ഓപ്ര വിൻഫ്രിയുടെയും ഒക്കെ വീടുകൾ സ്ഥിതി ചെയ്യുന്ന ഇടം ഉൾപ്പടേ മോണ്ടേസിറ്റോ പൂർണ്ണമായും ഒഴിപ്പിക്കുവാനാണ് ഉത്തരവിട്ടിട്ടുള്ളത്.

കാലിഫോർണിയയിൽ ആഞ്ഞടിക്കുന്ന കാറ്റിൽ ഇതുവരെ 14 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. അതിൽ രണ്ടു പേർ കാറ്റത്ത് മരം കടപുഴങ്ങി വീണാണ് മരണമടഞ്ഞത്. 12 മണിക്കൂർ കാലയളവിൽ ചുരുങ്ങിയത് എട്ട് ഇഞ്ച് മഴ പെയ്തു എന്നാണ് നാഷണൽ വെതർ സർവീസ് പറയുന്നത്. സംസ്ഥാനത്താകെ ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.