വിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ള പള്ളിയിലെ പുരോഹിതൻ രാത്രി ആഘോഷമാക്കിയത് സെക്സ് പാർട്ടി നടത്തിക്കൊണ്ട്. സ്വവർഗ്ഗ തത്പരനായ അയാൾ വിളിച്ചു വരുത്തിയ പുരുഷ വേശ്യ അമിതമായതോതിൽ ലൈംഗികോത്തേജന മരുന്നുകൾ കഴിച്ചതോടെ കുഴഞ്ഞു വീണു. പിന്നീട് ആംബുലൻസ് വിളിച്ചു വരുത്തി. പോളണ്ടിലെ ഡബ്രോവ ഗോർനിക ന്നഗരത്തിൽ, പുരോഹിതന്റെ താമസ സഥലത്തു വച്ചാണ് ഇതെല്ലാം ഉണ്ടായത്.

വിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ള, ചർച്ച് ഓഫ് ബ്ലെസ്സ്ഡ് വെർജിൻ മേറി ഓഫ് ദി ഏഞ്ചൽസിലെ പുരോഹിതനായ ഫാദർ തോമസ്സ് മാർഷിയാണ് ഈ കുരുക്കിൽ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കുഴഞ്ഞു വീണ പുരുഷ വേശ്യ തന്നെയായിരുന്നു ആംബുലൻസ് വിളിച്ചത്. അപകടം മണത്ത പുരോഹിതൻ അപ്പോൾ അയാളോട് സ്ഥലം വിട്ട് പോകാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

പാരാമെഡിക്സ് സ്ഥലത്ത് എത്തുമ്പോൾ അയാൾ ഫ്ളാറ്റിന് വെളിയിൽ നിൽക്കുകയായിരുന്നു. അയാളെയോ പാരാമെഡിക്സ് സംഘത്തേയോ ഫ്ളാറ്റിനുള്ളിൽ കടക്കുവാൻ പുരോഹിതൻ അനുവദിച്ചില്ല എന്നും റിപ്പോർട്ടിലുണ്ട്. പിന്നീട് അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ പാരാമെഡിക്സ് സംഘം ഫ്ളാറ്റിനകത്ത് കയറുകയും അവിടെ മറ്റൊരാൾ ബോധം കെട്ട നിലയിൽ കിടക്കുന്നത് കാണുകയും ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു.

ഗസറ്റ വൈബോർസ എന്ന പ്രാദേശിക പത്രത്തെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് പുരോഹിതൻ സംഘടിപ്പിച്ചത് പൂർണ്ണമായും ഒരു സെക്സ് പാർട്ടി ആയിരുന്നു എന്നാണ്. അതിൽ പങ്കെടുക്കാൻ എത്തിയവർ ലൈംഗികോത്തേജന മരുന്നുകൾ കഴിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമെല്ലം, സഭയിലെ മേലധികാരികളോട് റിപ്പോർട്ട് ചെയ്ത പുരോഹിതൻ പക്ഷെ താൻ ഒരു സ്വവർഗ്ഗ സെക്സ് പാർട്ടി സംഘടിപ്പിച്ചു എന്ന കാര്യം നിഷേധിക്കുകയായിരുന്നു.

ഏതായാലും, ഈ പള്ളിയുടെ ചുമതലയുള്ള ബിഷപ്പ് സോസ്നോവിക് ഇക്കാര്യം അന്വേഷിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിച്ചതായി അറിയിച്ചു. അതോടൊപ്പം പൊലീസും ഈ പുരോഹിതന്റെ ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവൻ അപകടത്തിൽ പെട്ട ഒരു വ്യക്തിയെ സഹായിക്കുന്നതിൽ നിന്നും പാരാമെഡിക്സിനെ തടഞ്ഞതിൽ ഈ പുരോഹിതന്റെ പേരിൽ കേസും എടുത്തിട്ടുണ്ട്.

1901- ൽ സ്ഥാപിതമായ ഈ പള്ളി, പോളണ്ടിലെ ബസലിക്ക പദവി ലഭിച്ച ആദ്യ പള്ളിയാണ്. പോപ്പ് ലിയോ പതിമൂന്നാമൻ ആയിരുന്നു പള്ളിക്ക് ആ പദവി നൽകിയത്.