തിരുവനന്തപുരം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ മൂന്ന് മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിയതോട വലിയ പ്രതിഷേധം. ജനറേറ്റര്‍ തകരാറാണ് വൈദ്യുതി മുടക്കത്തിന് കാരണം. മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതോടെ രോഗികള്‍ ശരിക്കും വലഞ്ഞു. രണ്ട് ജനറേറ്ററുകല്‍ പ്രവര്‍ത്തികാതെ പോയതാണ് ആശുപത്രി ഇരുട്ടിലാകാന്‍ കാരണം.

അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി ഇല്ലാതായതോടെ രോഗികള്‍ ദുരിതത്തിലായി. രോഗികളും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. ഗര്‍ഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് കഴിഞ്ഞ 3 മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിയത്. അതേസമയം കുഞ്ഞുങ്ങളുടെ ഐസിയു വില്‍ വൈദ്യുതി ഉണ്ടെന്നാണ് ആശുപത്രി സുപ്രണ്ട് വ്യക്തമക്കിയിരുന്നു.

വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയത്. പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം വൈദ്യുതി പുനസ്ഥാപിക്കാന്‍ സമയം വൈകിയതാണ് പ്രതിഷേധം ശക്തമാക്കിയത്. ഇതോടെ താല്‍ക്കാലിക ജനറേറ്റര്‍ ഉടന്‍ എത്തിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ കൂടുതല്‍ പൊലീസ് എത്തേണ്ട സാഹചര്യവും ഉണ്ടായി.

എസ്.എ.ടി. ആശുപത്രിയില്‍ ഒരു ബ്ലോക്കില്‍ വൈദ്യുതി ഇല്ലാതായെന്ന് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വൈദ്യുതി മന്ത്രിയുടേയും പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റേയും സഹായം തേടിയിരുന്നു. താത്ക്കാലിക ജനറേറ്റര്‍ സംവിധാനം ഒരുക്കിയ ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്.

വൈദ്യുതി മുടങ്ങാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പ്രതികരിച്ചു. സംഭവത്തില്‍ കടുത്ത ആശങ്കയാണ് രോഗികള്‍ക്കിടയില്‍ ഉണ്ടായത്.