കോഴിക്കോട്: കേരളത്തിൽ നിന്നും നടന്ന് ഹജ്ജിനു പോയെന്ന് അവകാശപ്പെടുന്ന ശിഹാബ് ചോറ്റൂർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾവീണ്ടും വാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. മാപ്പിളപ്പാട്ടുകളിലൂടെ യൂട്യൂബ് മേഖലയിലേക്ക് കടന്നുവന്ന ശിഹാബിന്റെ ഹജ്ജ് യാത്രാ പ്രഖ്യാപനത്തിന് നവമാധ്യമങ്ങളിൽ വലിയ പിന്തുണയും വാർത്താ പ്രാധാന്യവും കിട്ടി.

യാത്ര തുടങ്ങി കണ്ണൂർ കടന്നതോടുകൂടി വലിയൊരു ആൾക്കൂട്ടം ശിഹാബിന്റെ യാത്രയെ അനുഗമിച്ചതോടെ വിമർശനങ്ങൾ ഉയർന്നു തുടങ്ങി. ഹജ്ജിന് വേണ്ടി ശിഹാബ് ചോറ്റൂർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ അവലംബിക്കുന്നത് ഇസ്ലാമിക രീതിയല്ലെന്നും, എളുപ്പമാർഗം ഉണ്ടെന്നിരിക്കെ ശരീരത്തെ സ്വയം പീഡിപ്പിച്ചു യാത്ര ചെയ്യുന്നത് മതവുമായി കൂട്ടിക്കലർത്തരുതെന്ന അഭിപ്രായവും ഉയർന്നുവന്നു. എന്നാൽ വിമർശകരെയൊക്കെ അവഗണിച്ച് യാത്ര മുന്നേറുകയും കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ കടന്നതോടു കൂടി അപ്രതീക്ഷിത പിന്തുണ ശിഹാബിനെ തേടിയെത്തുകയും ചെയ്തു.

ജാതി-മത വ്യത്യാസം ഇല്ലാതെ എല്ലാവരും ശിഹാബിന്റെ യാത്രയെ വരവേറ്റു. ഒരുപക്ഷേ കേരളത്തേക്കാളും വലിയ പിന്തുണ ലഭിച്ചത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് പറയേണ്ടി വരും. തുടർന്ന് പാക്കിസ്ഥാൻ അതിർത്തി കടക്കാൻ വേണ്ടി വന്ന പ്രതിസന്ധിയും പിന്നീട് പാക്കിസ്ഥാനിൽ നിന്നും വിമാനമാർഗ്ഗം ഇറാനിൽ എത്തിയതും അവിടെ നിന്ന് ഇരുചക്രവാഹനത്തിലൂടെ സഞ്ചരിച്ചതും എല്ലാം വിവാദമായി മാറി. തുടർന്ന് ഹജ്ജ് പൂർത്തിയാക്കുകയും കേരളത്തിലേക്ക് തിരിച്ചു വരികയും ചെയ്തതോടുകൂടി വിവാദങ്ങൾ അസ്തമിച്ചിരുന്നു.

മടങ്ങിയെത്തിയ ശിഹാബിന് കേരളത്തിലേക്കാൾ വലിയ പിന്തുണ ലഭിച്ചത് കർണാടകയിലാണ്. കർണാടകയിൽ നടന്ന നിരവധി പരിപാടികളിൽ മുഖ്യ ആകർഷക ഘടകമായി ശിഹാബ് ചേറ്റൂർ മാറികൊണ്ടിരിക്കെ സുഗന്ധദ്രവ്യങ്ങളുടെയും സമാന രീതിയിലെ ഉൽപ്പന്നങ്ങളുടെയും പ്രമോഷനുമായും അദ്ദേഹം രംഗത്ത് വന്നു.

തുടർന്നാണ് അയോധ്യയിലെ രാംലല്ല പ്രതിഷ്ഠാ ദിനത്തിൽ ശിഹാബ് നേരത്തെ കശ്മീരിൽ നിന്നും എടുത്ത മതേതര മുഖമുള്ള ഒരു ചിത്രത്തിന് നരേന്ദ്ര മോദി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ലൈക്ക് വന്നത്. ( ഇത് പ്രധാനമന്ത്രിയുടെ ഒഫീഷ്യൽ പേജിൽ നിന്നാണോ എന്ന് ഉറപ്പുവരുത്തിയിട്ടില്ല). തുടർന്ന് പ്രസ്തുത പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചു

നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞും ഭാരതീയ മുസ്ലിമാണെന്ന് പ്രഖ്യാപിച്ചും ശിഹാബ് ചോറ്റൂർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ രംഗത്ത് വന്നതോടെ മലയാളി ഫോളോവേഴ്‌സ് കൂട്ടത്തോടെ ശിഹാബിന്റെ പോസ്റ്റിനു നേരെ അക്രമം അഴിച്ചുവിട്ടു. രൂക്ഷമായ ഭാഷയിലാണ് ശിഹാബ് ചോറ്റൂർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ പിന്തുണച്ചവർ നവമാധ്യമങ്ങളിൽ കലാപ കൊടി ഉയർത്തിയത്. ഇതോടെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത ശിഹാബ് പോസ്റ്റ് പിൻവലിച്ചു വിശദീകരണക്കുറിപ്പുമായി രംഗത്ത് വന്നു.

ശിഹാബ് ചോറ്റൂരിന്റെ വിശദീകരണം ഇങ്ങനെ

 

എന്നാൽ വിശദീകരണത്തിൽ തൃപ്തി വരാത്ത ആൾക്കൂട്ടം വിമർശനം തുടർന്നുകൊണ്ടേയിരുന്നു. ഈയൊരു സാഹചര്യത്തിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് വീണ്ടും ഉത്തരേന്ത്യയെ ശിഹാബ് ചോറ്റൂർ ആശ്രയിച്ചിരിക്കുന്നത്. കർണാടകയിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും പശ്ചിമ ബംഗാളിലെയും പരിപാടികളിൽ പങ്കെടുത്ത് മോദിക്ക് നന്ദി പറഞ്ഞ് നഷ്ടപ്പെട്ട തന്റെ ഫോളോവേഴ്‌സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമം ശിഹാബ് ചോറ്റൂർ നടത്തിവരുന്നത്.

കഴിഞ്ഞദിവസം കർണാടകയിലും വെസ്റ്റ് ബംഗാളിലും നടന്ന പരിപാടിയുടെ നിരവധി പോസ്റ്റുകൾ ആണ് സാമൂഹ്യ മാധ്യമമായ ഫേസ്‌ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.