വെള്ളരിക്കുണ്ട് / കാസർകോട്: കാടിനെ കണ്ടുപഠിക്കാൻ കോട്ടഞ്ചേരി മലയിൽ വനവിദ്യാലയം വരുന്നു. സംസ്ഥാനത്തെ പരി സ്ഥിതിപ്രവർത്തകരുടെ നാലു പതിറ്റാണ്ടത്തെ സഹവാസകേന്ദ്രമായ ഇവിടെ കോട്ടഞ്ചേരി പര്യാവരൺ കൺസർവേഷൻ ട്രസ്റ്റാണ് വേറിട്ട പദ്ധതി നടപ്പാക്കുന്നത്.

മലമുകളിൽനിന്ന് ഒഴുകിയിറങ്ങുന്ന നീർച്ചാലിനോട് ചേർന്ന് രണ്ടേക്കറിൽ വിപുലമായ സൗകര്യങ്ങളോടെ ഇവിടെ പ്രകൃതിപഠന കേന്ദ്രം ഒരുങ്ങും. വിശദമായ രൂപരേഖ തയ്യാറാക്കി, നിർമ്മാണാനുമതിക്കായി ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചു. 2024 ഫെബ്രുവരിയോടെ സ്ഥാപനം നിലവിൽ വരും. പഠനത്തിനായി എത്തുന്നവർക്ക് 3000 ചതുര അടി വിസ്തീർണമുള്ള ഹാളും പുസ്തകശാലയുമുണ്ടാകും. ഗവേഷണത്തിനും ജൈവവൈ വിധ്യപഠനത്തിനും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്ഥിരം സംവിധാനമുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

നാലുപതിറ്റാണ്ട് മുൻപാണ് പ്രൊഫ. ജോൺ സി. ജേക്കബി ന്റെ നേതൃത്വത്തിൽ വടക്കേ മലബാറിൽ പ്രകൃതിസഹവാസക്യാമ്പുകൾ തുടങ്ങുന്നത്. 1977-ൽ ഡിസംബറിൽ ഏഴിമലയിലായിരുന്നു അഞ്ചുദിവസം നീണ്ട ആദ്യത്തെ ക്യാമ്പ്. 1978 ഡിസംബറിലാണ് കോട്ടഞ്ചേരിയിൽ സഹവാസ ക്യാമ്പിന്റെ തുടക്കം. കേരള-കർണാടക അതിർത്തിയോട് ചേർന്ന് ബളാൽ പഞ്ചായത്തിൽപ്പെടുന്ന കോട്ടഞ്ചേരി വനത്തിൽ മുൻപ് പാട്ടവ്യവസ്ഥയിൽ ഏലം കൃഷി ചെയ്തിരുന്നു.

വനത്തിനുള്ളിൽ ഏലക്കായ ഉണക്കുന്ന കെട്ടിടത്തിലായിരുന്നു അന്ന് രാത്രിയിൽ ക്യാമ്പംഗങ്ങൾ കഴിഞ്ഞത്. ആ ക്യാമ്പിലെ തിരുമാനമനുസരിച്ചാണ് 1978-ൽ പരിസ്ഥിതി സംഘടനയായ 'സിക്ക്' രുപവത്കരിച്ചത്. 1990-കളുടെ ഒടുവിൽ ഏലംകൃഷിക്കുള്ള പാട്ടക്കരാർ അവസാനിച്ചതോടെ സ്ഥലം വനം വകുപ്പിന്റെ അധീനതയിലായി. 2008 വരെ അവിടെയുള്ള കെട്ടിടത്തിൽ ക്യാമ്പ് നടത്തി. കെട്ടിടം കാടുകയറി നശിച്ചതോടെ ക്യാമ്പ് നടത്തുന്നത് പ്രയാസത്തിലായി. പത്തനായ കരിന്തളം പിനാഥന്റെ സ്മരണയ്ക്കായി ഭാര്യ ലക്ഷ്മിദേവിയാണ് അഖിലേന്ത്യാ തലത്തിൽ രൂപവത്കരിച്ച കോട്ടഞ്ചേരി പര്യാവരൺ ട്രസ്റ്റിന് കോട്ടഞ്ചേരി മലയോട് ചേർന്നുള്ള സ്ഥലം സൗജന്യമായി നൽകിയത്. ജൈ വവൈവിധ്യസമ്പന്നമായ അവിടെ നിന്ന് വനമേഖലയിലേക്ക് ഒരു കിലോമീറ്റർ മാത്രമാണുള്ളത്.