ലണ്ടന്‍: ഇണകളെ കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുള്ളവരുടെ ഉത്സവം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സ്വിംഗേഴ്സ് ഫെസ്റ്റിവല്‍ ലിങ്കണ്‍ഷയറിലെ ശാന്തമായ ഗ്രാമത്തില്‍ നടക്കുമ്പോള്‍ അല്പ വസ്ത്രധാരികളായി ആയിരത്തോളം പേരാണ് അവിടെ ആഘോഷത്തിനെത്തിയിരിക്കുന്നത്. ഗ്രാന്ഥാമിനടുത്തുള്ള അലിംഗ്ടണ്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സെക്സ് - ഫെറ്റിഷ് ഉത്സവം കൊടിയേറിയത്.

ലൈംഗികത അതിന്റെ പാര്യമതയിലെത്തുന്ന ഫെസ്റ്റിവലില്‍, പ്ലേ ടെന്റ്, നഗ്ന പാര്‍ട്ടികള്‍, നഗ്ന നൃത്തം എന്നിവ തുടങ്ങി നിരവധി പരിപാടികളാണ് ഉള്ളത്. വേദനപ്പെടുത്തി ലൈംഗികത നുകരാന്‍ താത്പര്യമുള്ളവര്‍ക്കായി ചാട്ടവാര്‍ മുതല്‍ വിവിധ തരത്തിലുള്ള സെക്സ് കളിപ്പാട്ടങ്ങളും ഇവിടെ ലഭ്യമാണ്. എല്ലാത്തിനും രൂക്ഷത കൈവരുത്തുവാനായി ഒരു സ്പൈസിലോഞ്ച് ടെന്റും ഒരുക്കിയിട്ടുണ്ട്. വിവിധ ഫാഷനുകളില്‍, ശരീരം പരമാവധി പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഇവിടെ എത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

എന്നാല്‍, സ്വിഗിത്തോണ്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ മതിമറന്ന് ഗ്രാമവാസികള്‍ക്ക് ശല്യമായപ്പോള്‍ അവര്‍ പോലീസില്‍ പരാതിപ്പെട്ടു. കൂക്കുവിളികളും ഉച്ചത്തിലുള്ള ദീര്‍ഘനിശ്വാസങ്ങളുമെല്ലാം ശബ്ദശല്യം ഉണ്ടാക്കുന്നു എന്നായിരുന്നു പരാതി. രാത്രി ഏറെ വൈകിപ്പോലും ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാകുന്നുവത്രെ. എന്നാല്‍, എല്ലാ പ്രദേശവാസികളും ഈ ഉത്സവത്തിന് എതിരല്ല. ഇതിനെ പിന്താങ്ങുന്നവരും ഇവിടെയുണ്ട്. വരുന്നവര്‍ ആഘോഷിക്കട്ടെ എന്ന മനോഭാവമാണ് അവര്‍ക്ക്.

ഒരു ജോടിക്ക് 265 പൗണ്ടാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വര്‍ഷം 500 ഓളം പേര്‍ ഈ ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. ഇത്തവണ അത് ഇരട്ടിയായി എന്നണ് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ, മുന്‍ വര്‍ഷത്തേക്കാള്‍ കേമമായിരിക്കും ഉത്സവം എന്നായിരുന്നു സംഘാടകര്‍ നല്‍കിയിരുന്ന വാഗ്ദാനം. അധികൃതരുടെ അനുമതിയോടെയാണ് ഈ ഉത്സവം നടക്കുന്നത്.