ദുബൈ: ദുബൈ ഡൗൺടൗണിലെ കെട്ടിടത്തിൽ തീപിടിത്തം. 35 നിലകളുള്ള കൂറ്റൻ കെട്ടിടത്തിലാണ് തീപടർന്നു പിടിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കി.

ദുബൈ ഡൗൺടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടൻ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തെ തുടർന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.