കാനഡ: ക്രിസ്മസ് രാത്രിയിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്റർസിറ്റി ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. 52 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും 36 പേർക്കെങ്കിലും ചികിത്സ ആവശ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിൽ രണ്ടുപേരുടെ നില ഗുരുതരവും രണ്ടുപേർ ജീവന് ഭീഷണിയല്ലാത്ത പരിക്കുകളുമാണ്.

റോഡ് മഞ്ഞ് മൂടിയ അവസ്ഥയിലാണെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പ്രഥമിക റിപ്പോർട്ടുകൾ പറയുന്നു. പ്രവിശ്യാ തലസ്ഥാനമായ വിക്ടോറിയയിൽ നിന്ന് ഏകദേശം 360 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് താപനില -3.9ഇ ആയി കുറഞ്ഞെന്നും റിപ്പോർട്ടുകൾ പറയുന്നു.

മെറിറ്റിന് കിഴക്ക് ഹൈവേ 97 സിയിൽ ഒരു ബസ് തകർന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ പ്രസ്താവന അപകടം സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ, അതിശക്തമായ മഞ്ഞുമൂടിയ റോഡിന്റെ അവസ്ഥയാണ് അപകടത്തിന് കാരണമെന്നും കരുതുന്നു.

കാനഡയിൽ മാത്രമല്ല, താണുപ്പ് കൂടുതൽ, അമേരിക്കൻ വൻകരയിലെമ്പാടും തണുപ്പ് കൂടുതലാണെന്ന വാർത്തകളാണ് വരുന്നത്. അതിശൈത്യം മൂലം റോഡുകളിലെല്ലാം മഞ്ഞ് മൂടിക്കിടക്കുകയാണ്. ഇത് റോഡപകടങ്ങൾകൂടാൻ കാരണമാകുന്നു. അതോടൊപ്പം മൂടൽമഞ്ഞ് ശക്തമായതും അപകട സാധ്യത കൂട്ടുന്നു.