റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിൽ വീടിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. വീട്ടിനകത്തെ മുറികളിൽ ഒന്നിലാണ് തീ പടർന്നുപിടിച്ചത്. കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തകർ തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് പറഞ്ഞു. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.