റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഒന്നര വയസ്സുകാരി നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു. സ്വദേശി കുടുംബത്തിലെ കുട്ടിയാണ് വില്ലയിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചത്.

ഞായറാഴ്ച റാസൽഖൈമയിലെ അൽ ദെയ്ത് ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ പിതാവ് അടുത്തിടെ മക്കൾക്കായി ഒരു റബ്ബർ സ്വിമ്മിങ് പൂൾ വാങ്ങിയിരുന്നു. വേനൽക്കാലത്ത് കുട്ടികൾക്ക് കളിക്കാൻ വേണ്ടിയാണ് ഇത് വാങ്ങിയത്. സംഭവ ദിവസം കുട്ടി വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു. റബ്ബർ പൂളിന് സമീപമുള്ള കസേരയിലേക്ക് കയറുന്നതിനിടെ കാൽവഴുതി കുട്ടി പൂളിലേക്ക് വീഴുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.