അബുദാബി:അൽ ബത്തീൻ മേഖലയിൽ നിർമ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗീകമായി തകർന്നു വീണു.അപകടത്തിൽ ആളപായം ഒന്നുമുണ്ടായില്ലെങ്കിലും നിരവധി പേർക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബി പൊലീസും അബുദാബി സെൽഫ് ഡിഫൻസും ചേർന്ന് പെട്ടെന്നു തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.

അപകടസ്ഥലത്തുണ്ടായിരുന്നവരെ ഉടൻ തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.അപകട സ്ഥലത്തേക്കു പ്രവേശിക്കുന്നതിൽ നിന്നും പൊതുജനങ്ങളെ അബുദാബി പൊലീസ് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രം വിവരങ്ങൾ അറിയാനാണ് പൊതുജനങ്ങൾക്കുള്ള പൊലീസിന്റെ നിർദ്ദേശം.