റിയാദ്: ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നവർ സൗദി അറേബ്യ സന്ദർശിക്കണമെന്ന് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. നേരത്തെ ജിദ്ദ സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രത്തിനൊപ്പമാണ് ഇൻസ്റ്റഗ്രാമിലൂടെ മെസ്സി സൗദി അറേബ്യ സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്നത്.

'ലോകകപ്പ് കാണാൻ വരുന്നുണ്ടെങ്കിൽ, തനത് അറേബ്യൻ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കിൽ സൗദി അറേബ്യ സന്ദർശിക്കാനുള്ള അവസരം പാഴാക്കരുതെന്നാണ് മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ളത്.

 
 
 
View this post on Instagram

A post shared by Leo Messi (@leomessi)

നിലവിൽ സൗദി അറേബ്യൻ ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി. ഇക്കഴിഞ്ഞ മെയ്‌ പത്തിനാണ് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖാത്തിബ് മെസിയെ ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്.

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയൽ രാജ്യമായ സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം നൽകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച 'ഹയ്യ' കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്കാണ് സൗദി അറേബ്യയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനിച്ചത്